അവയവദാനത്തിന് പരിമിതികള്‍ ഇല്ലായിരുന്നെങ്കിൽ!!!

what if there is no limits for organ donation

അവയവദാനത്തെ കുറിച്ചുള്ള അവബോധം ലോകം എങ്ങും വ്യാപകം ആയിക്കൊണ്ടിരിക്കുന്ന കാലം ആണല്ലോ ഇത്. നിങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നിങ്ങള്‍ ഒരുക്കം ആണോ? ഏതൊക്കെ അവയവങ്ങള്‍ ആണ് ദാനം ചെയ്യാം?  മുഴുവന്‍ അവയവവും മാറ്റി വയ്ക്കാന്‍ കഴിയുന്ന ഒരു കാലം സംജാതമാകുമോ? എല്ലാവരിലുമുള്ള സംശമാണ് ഇതൊക്കെ തന്നെ. എന്നാൽ മറുപടിയായി മുഴുവന്‍ അവയവവും മാറ്റി വയ്ക്കാന്‍ കഴിയുന്ന ഒരു കാലം ഉണ്ടാകും എന്നാണു ഇന്ന് ന്യൂറോ സയന്‍റിസ്ടുകളുടെ മറുപടി.

അവയവദാനത്തിന് പരിമിതികള്‍ കൽപ്പിച്ചില്ലെങ്കിൽ ശരീരം മുഴുവനായി മാറ്റി വയ്ക്കാന്‍ സാധ്യമാവുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 1954 ലാണ് ആദ്യമായി അവയവദാനം വിജയകരമായി നടത്തിയത്. പീന്നീട് കാലാകാലങ്ങളിലായി ദാനം ചെയ്യാവുന്ന അവയവങ്ങളുടെ എണ്ണവും കൂടി വരികയായിരുന്നു. ഹൃദയം മുതല്‍ കൈകള്‍ വരെയും കണ്ണുമുതല്‍ ചെറുകുടല്‍ വരെയും മാറ്റി വയ്ക്കൽ സാധ്യമായിത്തുടങ്ങി.

organ donation

2014ല്‍ മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രം വഴി കുഞ്ഞിന് ജന്മം നല്‍കി കൊണ്ട് മുപ്പത്താറുകാരിയായ സ്വീഡിഷ് വംശജ ചരിത്രം സൃഷ്ടിച്ചു. നൂറ്റാണ്ടുകളായുള്ള ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും പിന്‍ബലത്തോടെ മനുഷ്യ മസ്തിഷ്കം തന്നെ മാറ്റി വയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. കെട്ടുകഥകളില്‍ മാത്രം കേട്ടിട്ടുള്ളതാണ് തലയും ഉടലും മാറ്റി വക്കുന്നതായുള്ള സങ്കല്‍പ്പം. എന്നാല്‍ അത് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെങ്കില്‍ എങ്ങനെയായിരിക്കും സാധ്യമാവുക.

രണ്ട് മുറികളിയിരിക്കും ഓപ്പറേഷന്‍ നടത്തുക. ഒരു മുറിയില്‍ നിങ്ങളുടെ തല സ്വീകരിക്കാനുള്ള ശരീരത്തെ കിടത്തുന്നു. മറ്റേ റൂമില്‍ നിങ്ങളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ഓപ്പറേഷന്‍ നടത്തുന്നു. ശിരസ് ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്ന സമയം തന്നെ 10 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിക്കുന്നു. തലച്ചോറിലെ രക്തചംക്രമണം നില്‍ക്കുന്നത് മൂലം തലക്ക് ക്ഷതം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മാറ്റി വയ്ക്കുന്ന സമയത്ത് തലയില്‍ രക്തം കട്ടപിടിക്കാതിരിക്കണം

തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഏറ്റവും വെല്ലുവിളിയാവുന്നത് പുതിയ സ്‌പൈനല്‍ കോഡുമായി ചേര്‍ത്ത് വയ്‌ക്കേണ്ടി വരുമ്പോള്‍ ഉള്ള പ്രശ്‌നങ്ങളെ പരിഹരിക്കണം എന്നുള്ളതാണ്. എല്ലാ ഡോക്ടര്‍ന്മാരും പരാജയപ്പെടുന്ന സന്ദര്‍ഭമാണിത്. കാരണം സ്‌പൈനല്‍ കോഡിലെ ദശലക്ഷത്തിലധികം വരുന്ന ന്യൂറോണ്‍ കണക്ഷനുകള്‍ ശരിയായ രീതിയില്‍ ഫ്യൂസ് ചെയ്യപ്പെട്ടില്ലെങ്കില്‍ ശരീരം മസ്തിഷ്കത്തോട്‌ പ്രതികരിക്കില്ല. വൃത്തിയോട് കൂടി തല മുറിക്കാന്‍ ഡോക്ടര്‍ന്മാര്‍ ഡൈയ്മണ്ട് എഡ്ജ്ഡ് ബ്ലെയ്ഡാണ് ഉപയോഗിക്കുന്നത്. സ്‌പൈനല്‍ കോഡുവഴി ഞരമ്പുകള്‍ മുറിയാതെ വളരെ എളുപ്പത്തില്‍ തല മുറിച്ചുമാറ്റാന്‍ കഴിയും.

organ donation

പുതിയ സ്‌പൈനല്‍ കോഡിലേക്ക് തല ഒട്ടിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. പോളി എഥിലീന്‍ ഗ്രൈകോണ്‍ എന്ന ഫ്യൂസജന്‍, ന്യൂറോണുകളെ റി ഫ്യൂസ് ചെയ്യാന്‍ കഴിവുള്ളവയാണ്. അങ്ങനെ പോളിഎഥിലീന്‍ ഗ്രൈകോണ്‍ ഉപയോഗിച്ച് തല ഒട്ടിക്കുന്നു.

പുതിയ ശരീരം സ്വീകരിച്ചു കഴിഞ്ഞാല്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഐഡന്റിറ്റി. തലച്ചോറ് ഒരുപോലെ ആണെങ്കിലും പുതിയ ഡിഎൻഎ സ്വീകരിച്ചതിനാല്‍ അതിൻറേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. നമ്മുടെ സ്വഭാവത്തിന് വരെ മാറ്റങ്ങള്‍ സംഭവിക്കാമെന്നാണ് പറയുന്നത്.

രണ്ടാം മസ്തിഷ്‌കം എന്നറിയപ്പെടുന്ന എന്റെറിക് നേര്‍വ് സിസ്റ്റമാണ് നമ്മുടെ വികാരങ്ങള്‍ക്ക് കാരണമാകുന്നത്. നാഡീവ്യൂഹത്തിലെ 95% സെറോട്ടോണിന്‍ വികാരങ്ങളെ ക്രമീകരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ തലച്ചോറും മറ്റൊരു ശരീരത്തിന്റെ രണ്ടാം മസ്തിഷ്‌കവും കൂടി ചേര്‍ന്നാല്‍ സ്വഭാവ സവിശേഷതകള്‍ക്ക് മാറ്റം ഉണ്ടാവുന്നു. ഇതിനെ ഒരു നൈതിക പ്രശ്നമായി തന്നെ ആണ് ശാസ്ത്ര ലോകം സമീപിക്കുന്നത്.

മുന്‍പ് എതൊരു അവയവ മാറ്റിവയ്ക്കലിലും നേരിട്ടിരുന്ന പ്രശ്നം. ശരീരത്തിലേക്ക് വരുന്ന അന്യ വസ്തുക്കളെ ശരീരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു എങ്കില്‍ ഇന്ന് ഫോറിന്‍ ഭാഗങ്ങളെ പുറംതള്ളുന്ന രോഗ പ്രതിരോധ വ്യൂഹത്തെ തടസ്സപ്പെടുത്താന്‍ കഴിയുന്ന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുവഴി പ്രതിരോധ വ്യൂഹത്തെ മന്ദീഭവിപ്പിച്ചുകൊണ്ട് അവയവ മാറ്റിവയ്ക്കല്‍ സാധ്യമാകുന്നു. ഉയർന്ന ബുദ്ധിയുള്ളവരുടെ തലച്ചോറും മറ്റും മറ്റുള്ളവരിലേക്ക് മാറ്റി വച്ച് അവരുടെ ഉയര്‍ന്ന ഐക്യു അനന്ത കാലത്തോളം ഉപയോഗിക്കാന്‍ കഴിയും എന്ന പ്രതീക്ഷ ശാസ്ത്ര ലോകത്തിനു ഇന്നുണ്ട്.