ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ടിം മില്ലർ സംവിധാനം ചെയ്യുന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ടെർമിനേറ്റർ: ഡാർക്ക് ഫേറ്റിൻെറ ട്രെയിലർ പുറത്തിറങ്ങി. മക്കെൻസി ഡേവിസ്, അർനോൾഡ് ഷ്വാർസെനെഗർ, ലിൻഡ ഹാമിൽട്ടൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ജെയിംസ് കാമറൂണും ഡേവിഡ് എലിസണും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാരാമൌണ്ട് പിക്ചേഴ്സാണ് ടെർമിനേറ്ററിൻറെ വിതരണം. 160- 200 മില്യൻ ബജറ്റിലാണ് ഒരുക്കുന്ന ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിൽ എത്തും. ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി രണ്ടു മണിക്കൂറുകൾക്കുള്ളിൽ തന്നെ 30,000ലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here