ബ്രദേഴ്സ്ഡേ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

brothers day

പ്രേക്ഷകര്‍ കാത്തിരുന്ന പ്രിത്വിരാജ് ചിത്രം ബ്രദേഴ്‌സ്ഡേ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. കലാഭവന്‍ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കോമഡിയും ആക്ഷനും ചേര്‍ന്ന ചിത്രത്തിൻ്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് കലാഭവന്‍ ഷാജോണ്‍ തന്നെയാണ്.

ഐശ്വര്യ ലെക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ് എന്നീവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുള്ളത്. പൊള്ളാച്ചിയും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒപ്പം സിനിമയിലൂടെ ശ്രദ്ധേയരായ ‘4 മ്യൂസിക്സ്’ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്