ഒരു ദിവസം പോലും ലീവെടുക്കാതെ 43 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ  പോലീസ് ഉദ്യോഗസ്ഥന്‍ 

police officer completed his career life without taking any leave

43 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ് റാസല്‍ ഖൈമ പോലീസിലെ ഒരു ഉദ്യോഗസ്ഥൻ. ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജിയാണ് ലീവ് എടുക്കാതെ സേവനം പൂര്‍ത്തിയാക്കിയത്. 

റാക് പോലീസിലെ ട്രാഫിക്-പട്രോള്‍ വിഭാഗത്തിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. പ്രഫഷണലിസത്തിലും അച്ചടക്കത്തിലും തനൂജി ഒരു റോള്‍ മോഡലാണെന്ന് റാക് മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുവൈമി പറഞ്ഞു. അര്‍പ്പണബോധവും പ്രതിബദ്ധതയും വകുപ്പിന്റെ സേവനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാക് പോലീസ് തനൂജിക്ക് സ്വീകരണം നല്‍കുകയും ചെയ്തു. ഞാനെന്റെ ജോലി മാത്രമാണ് ചെയ്തിരുന്നതെന്ന് തനൂജി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here