പെരുമ്പാമ്പിന്റെ വായിൽ നിന്നും വ​ലി​യൊ​രു ഉ​ടു​മ്പ്; വൈറലായി ദൃശ്യങ്ങൾ

താ​യ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഈ സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വീ​ർ​ത്ത വ​യ​റു​മാ​യി അനങ്ങാൻ പോ​ലും പ​റ്റാ​ത്ത അവസ്ഥയിൽ വീ​ടി​നു​ള്ളി​ൽ കണ്ടെത്തിയ പെ​രു​മ്പാമ്പി​ന്റെ വായിൽ നിന്നും രക്ഷപ്പെട്ടത് വ​ലി​യൊ​രു ഉ​ടു​മ്പ്. താ​യ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഈ സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പെ​രു​മ്പാമ്പി​നെ വീട്ടിനകത്ത് കണ്ട വൃ​ദ്ധ ആ​ളു​ക​ളെ വി​ളി​ച്ചു കൂ​ട്ടുകയും  തു​ട​ർ​ന്ന് സ്ഥ​ല​ത്തെത്തിയ നാ​ട്ടു​കാ​ർ പാ​മ്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യിൽ ഉ​ടുമ്പ്  പുറത്ത ചാ​ടുകയുമായിരുന്നു.

പെ​രുമ്പാമ്പിന്‍റെ വാ​യി​ൽ അ​ക​പ്പെ​ട്ട ശേഷം ര​ക്ഷ​പെ​ടു​ന്നത് അസാധ്യമാണെന്നിരിക്കെയാണ് ഉടുമ്പിന്റെ രക്ഷപ്പെടൽ. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ രക്ഷപ്പെടാൻ സാധ്യമാല്ലാത്ത സാഹചര്യത്തിലാണ് വി​ഴു​ങ്ങി​യ ഉ​ടു​മ്പിനെ പാമ്പ് പു​റ​ത്തേ​ക്ക് തു​പ്പു​ന്നത്.

Content Highlights: A Monitor lizard(Udumbu) escapes from the mouth of a python; Viral video.

LEAVE A REPLY

Please enter your comment!
Please enter your name here