ടെർമിനേറ്റർ: ഡാർക് ഫേറ്റിന്റെ പുതിയ ട്രെയിലർ എത്തി; ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിൽ

ടിം മില്ലെർ സംവിധാനം ചെയ്യുന്ന ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ റിലീസായി. ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ത്രില്ലറായ ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണ് ടെർമിനേറ്റർ: ഡാർക് ഫേറ്റ്. ഡെഡ്പൂള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടിം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഇഷ്ടചിത്രമായ ടെര്‍മിനേറ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ സഹനിര്‍മാതാവിന്റെ റോളിലാണ് ആറാം പതിപ്പിൽ എത്തുന്നത്. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലൂടെ മടങ്ങിവരുന്നുണ്ട്. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരാണ് വേഷമിടുന്ന മറ്റുതാരങ്ങൾ. നവംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. . 

Content Highlights: Released new trailer of Terminator; Dark Fate

LEAVE A REPLY

Please enter your comment!
Please enter your name here