ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിജയ്‍യുടെ ബിഗിലും; ഒഫീഷ്യൽ ട്രയിലർ കാണാം

സൂപ്പർ സ്റ്റാർ വിജയ്‌യെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന സ്പോർട്സ് ആക്ഷൻ ചിത്രം ബിഗിലിൻ്റെ ട്രെയിലർ റിലീസായി. ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബിഗില്‍. വനിതാ ഫുട്ബോള്‍ ടീമിൻ്റ പരിശീലകനായി വിജയ് എത്തുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക.

എജി‌എസ് എൻ്റർറ്റൈൻമെൻ്റ്സിൻ്റെ ബാനറിൽ കലാപതി എസ് നിർമ്മിക്കുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്. ‘തെരി’ക്കും ‘മെര്‍സലി’നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരാണ് വേഷമിടുന്ന മറ്റ് താരങ്ങൾ. ഈ മാസം 27ന് ചിത്രം തീയറ്ററുകളിൽ എത്തും.

Content Highlights: Released official trailer of the movie Bigil acted by Vijay and Nayantara.

LEAVE A REPLY

Please enter your comment!
Please enter your name here