ഇന്ത്യന്‍ സാമ്പത്തികനില ദുര്‍ബലമായ അവസ്ഥയിൽ; നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി  

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി ഏറെ പരിതാപകരമെന്ന് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. സാമ്പത്തികരംഗം പഴയരീതിയിലേക്ക് അടുത്തൊന്നും മടങ്ങിവരുമെന്ന ഉറപ്പ് പുതിയ വിവരങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് വ്യക്തമാക്കി. 

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായ അവസ്ഥയിലാണ്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പുതിയ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തവുമാണ്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങളിൽ ചെറിയതോതിലെങ്കിലുമുള്ള വളര്‍ച്ച കാണാമായിരുന്നു എന്നാൽ, ഇപ്പോള്‍ അതും നഷ്ടപ്പെട്ടിരിക്കുന്നു’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്രതീക്ഷിതമായാണ് നൊബേല്‍ സമ്മാന വാര്‍ത്തയെത്തിയതെന്നും ഇത്രയും നേരത്തേ നൊബേല്‍ ലഭിക്കുമെന്നു താൻ കരുതിയിരുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 

നൊബേല്‍ പുരസ്‌കാരം അഭിജിത് ഉള്‍പ്പടെ മൂന്നുപേരാണ് ഈ വർഷം പങ്കിട്ടത്. അഭിജിത് ബാനര്‍ജിക്കു പുറമെ ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

Abhijit Banerjee on current state of Indian economy and capitalism.Antinational huh?

Posted by Unofficial: Dr. Arnab Goswami on Monday, October 14, 2019

Content highlights: Nobel prize winner Indian-American economist Abhijit Banerjee comments on the Indian economy.