മൃഗങ്ങളോട് സംസാരിക്കുന്ന ജോൺ ഡുലിറ്റിൽ; ഹോളിവുഡ് ചിത്രം ഡുലിറ്റിലിന്റെ ഒഫീഷ്യൽ ട്രെയിലർ കാണാം

സ്റ്റീഫൻ ഗഗാൻ സംവിധാനം ചെയ്യുന്ന അമേരിക്കൻ ഫാന്റസി കോമഡി ചിത്രം ഡുലിറ്റിലിന്റെ ഒഫീഷ്യൽ ട്രെയിലർ യൂണിവേഴ്സൽ പിക്ചേഴ്സ് റിലീസ് ചെയ്തു. 

മൃഗങ്ങളോട് സംസാരിക്കാൻ കഴിയുന്ന ജോൺ ഡുലിറ്റിലിന്റെ കഥ പറയുന്ന ചിത്രം  ആർ‌കെ ഫിലിംസിന്റെയും, ടീം ഡൌനിയുടെയും ബാനറിൽ സൂസൻ ഡൌനി, ജെഫ് കിർഷെൻബൂം, ജോ റോത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 

‘ദ വോയോജസ് ഓഫ് ഡോക്ടർ ഡുലിറ്റിൽ’ എന്ന നോവലിനായി ഹഗ് ലോഫ്റ്റിംഗ് സൃഷ്ടിച്ച ഡോക്ടർ ഡുലിറ്റിൽ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 175 മില്യനാണ്. റോബർട്ട് ഡൌനീ ജൂനിയറാണ് ജോൺ ഡുലിറ്റിലിന്റെ വേഷത്തിലെത്തുന്നത്. അന്റോണിയോ ബന്ദേരസ്, മൈക്കൽ ഷീൻ, എമ്മ തോംസൺ, റാമി മാലെക്, സെലീന ഗോമസ് എന്നിവരാണ് വേഷമിടുന്ന മറ്റു താരങ്ങൾ. 2020 ജനുവരി 17നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

Content Highlights: Released the official trailer of the movie Dolittle.

LEAVE A REPLY

Please enter your comment!
Please enter your name here