മടങ്ങിയെത്തുന്ന മാറാരോഗങ്ങൾ

ഒരുകാലത്ത് മനുഷ്യകുലത്തെ തളർത്തിയിട്ട ഭീതിജനകമായ രോഗമായിരുന്നു പോളിയോ. 1988ൽ മാത്രം ലോകത്തിൽ ആകെ മൂന്നര ലക്ഷം പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഇടപെടലിൻറെ ഫലമായി ഇന്ന് പോളിയോ എന്ന രോഗത്തെത്തെ തന്നെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ട്.

എന്നാൽ നൈജീരിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങളിൽ ഇന്നും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം മാത്രം പാക്കിസ്ഥാനിൽ 69 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോളിയോ പ്രതിരോധത്തിനു നൽകുന്ന തുള്ളിമരുന്ന് കുട്ടികളിൽ ബുദ്ധിമാന്ദ്യം സംഭവിപ്പിക്കും, അവരുടെ പ്രത്യുൽപാദന ശേഷിയെ ഇല്ലാതാക്കി, ജനസംഖ്യ കുറക്കുന്നതിനാണ് ഇത് ചെയ്യുന്നത് തുടങ്ങിയ തെറ്റായ ധാരണകളാണ് ഇവരെ വാക്സിനേഷൻ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

ഇത്രത്തോളം വ്യാപകമല്ലെങ്കിലും ഇത്തരത്തിൽ വാക്സിനുകൾക്ക് എതിരായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് കേരളത്തിലെയും പതിവുകാഴ്ചയാണ്. ശാസ്ത്രീയതയെ വിവേക ത്തോടെ മനസ്സിലാക്കാനും അത് പ്രാവർത്തികമാക്കാനും സാധിക്കാത്ത ഇത്തരം തെറ്റിദ്ധാരണകൾ പടർത്തുന്ന വിപത്തുകൾക്ക് നിഷ്കളങ്കരായ ജനതയാണ് ഇരയാവുന്നത്.

Content Highlights: Ignorance of vaccination leads to returning back of diseases; polio, diphtheria.

LEAVE A REPLY

Please enter your comment!
Please enter your name here