വമ്പൻ ഓഫറുകളോടെ പരസ്യക്കെണികൾ

അടുത്ത ദിവസങ്ങളിലായി മുഖ്യധാരാ പത്രങ്ങളുടെ മുൻ പേജുകളിൽ സ്ഥാനം പിടിച്ച ഒന്നാണ്, കുറഞ്ഞ ചിലവിൽ അലർജി ടെസ്റ്റ് നടത്തുന്നതിനെ സംബന്ധിച്ച പരസ്യം. ഒരോയൊരു രക്തപരിശോധനയിലൂടെ അലർജിയുടെ കാരണം നിർണയിക്കാമെന്നും രോഗനിർണയമാണ് അലർജി ചികിത്സക്കുള്ള ഏകമാർഗമെന്നും പരസ്യത്തിൽ പറയുന്നു.

ഇപ്രകാരം കണ്ടെത്തുന്ന അലർജികൾ ചില പ്രതിരോധ ഉത്തേജകങ്ങളിലൂടെയും ആൻറി അലർജിക് മരുന്നുകളിലൂടെയും ഇമ്യൂണോ തെറാപ്പിയിലൂടെയും ചികിത്സിക്കാമെന്നും പരസ്യത്തിൽ പറയുന്നു.

അതേസമയം വിലകൂടിയ ടെസ്റ്റിന് വളരെ കുറഞ്ഞ വിലയിൽ ഓഫറുമായി എത്തുന്ന ഇത്തരം ഇടങ്ങളിൽ പോയി ടെസ്റ്റ് നടത്തി വഞ്ചിതരാകാതിരിക്കരുതെന്ന നിർദേശവുമായി പല ഡോക്ടർമാരും മുന്നോട്ടു വന്നിട്ടുണ്ട്.

Content Highlights: Allergy test ads in mainstream Malayalam newspapers.

LEAVE A REPLY

Please enter your comment!
Please enter your name here