ഭയപ്പെടുത്താനൊരുങ്ങി ആകാശഗംഗ 2; ഒഫീഷ്യൽ ട്രെയിലർ കാണാം

പുതുമുഖം ആരതിയെ നായികയാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ആകാശഗംഗ 2വിന്റെ ട്രെയിലർ റിലീസായി. 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ, ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്തായിരുന്നു അവസാനിച്ചത്. എന്നാൽ മായയുടെ മകള്‍ ആതിരയുടെ കഥയാണ് രണ്ടാംഭാഗത്തിൽ പറയുന്നത്.

ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയൻ നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, സെന്തിൽ, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. 5 കോടി ബജറ്റിൽ ഒരുക്കുന്ന ഈ ഹൊറര്‍ ത്രില്ലർ മലയാളത്തിനു പുറമെ  തമിഴിലും റിലീസ് ചെയ്യും.

നവംബർ ഒന്നിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Content Highlights: Released official trailer of the movie Aakashaganga 2

LEAVE A REPLY

Please enter your comment!
Please enter your name here