ഓഫറിൽ അലർജി പരിശോധന; അഞ്ജാൻ പാത്ത് ലാബിനെതിരെ നേരത്തെയും പരാതികൾ

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട അഞ്ജാൻ പാത്ത് ലാബ് നൽകുന്നത് വ്യാജ റിപ്പോർട്ടുകൾ.  6000 രൂപയുടെ അലർജി ടെസ്റ്റിന് ഡിസ്കൌണ്ടിൽ 3500 രൂപക്ക് ചെയ്തു നൽകുന്നു എന്ന പരസ്യത്തിൽ പ്രചരിപ്പിക്കപ്പെട്ട ഈ ലാബ് നൽകുന്നത് തെറ്റായ റിപ്പോർട്ടുകളാണെന്ന് കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ട് ചെയ്തതിരുന്നു.

കഴിഞ്ഞ വർഷം കർണാടകയിലുള്ള ചമ്രാജ്പേട്ട് ശ്രീ നന്തി ആശുപത്രിയിലാണ് ഓഫറിൽ അഞ്ജാൻ പാത്ത് ലാബ് അലർജി രക്ത പരിശോധനയുമായി എത്തിയിരുന്നു. ജൂലൈ 13, 14 തീയ്യതികളാലി നിരവധി പേർ അലർജി രക്തപരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ മിക്ക ആളുകൾക്കും ഒരേ പരിശോധനാ റിപ്പോർട്ടാണ് അന്ന് ലഭിച്ചത് എന്നാണ് പരാതി. ഇതോടെ ലാബിനെതിരെ ആളുകൾ വൻ  പ്രതിഷേധവുമായി എത്തിയിരുന്നു.

Image result for Shree Nandi hospital in Chamarajpet
ശ്രീ നന്തി ആശുപത്രി, കർണാടക

ആറു വർഷത്തോളമായി അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്ന 58കാരനായ രംഗസ്വാമി എന്നയാൾ കഴിഞ്ഞ വർഷം ലാബിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 10,000 രൂപയോളം ചിലവുവരുന്ന ടെസ്റ്റിന് 2600 രൂപ നിരക്കിൽ ചെയ്യുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞതെന്നും രംഗസ്വാമി പറഞ്ഞിരുന്നു.

15 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നു പറഞ്ഞിരുന്ന റിസൾട്ട് കിട്ടാതായതോടെ ലാബിൻറെ നമ്പറിൽ വിളിച്ചെങ്കിലും നമ്പർ നിലവിൽ ഇല്ലെന്നാണ് പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു. ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും ഡോക്ടർ പറഞ്ഞത് ലാബ് രണ്ടു ദിവസത്തേക്ക് വാടകയ്ക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും മറ്റു ബന്ധങ്ങൾ ഇല്ലെന്നുമാണ്. മാത്രമല്ല താൻ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കുന്നില്ല എന്നും മാത്രമാണ് ഡോക്ടർ പറഞ്ഞതെന്നും രംഗസ്വാമി തൻറെ പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ ദിവസങ്ങൾക്കു ശേഷം റിസൾച്ച് ലഭിക്കുകയും അതുപ്രകാരം മരുന്നു വാങ്ങാനായി പോയപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. അവിടെ മരുന്നു വാങ്ങാനെത്തിയ മിക്ക ആളുകളുടേയും ടെസ്റ്റ് റിസൾട്ട് ഒന്നു തന്നെ ആയിരുന്നു എന്നും താൻ സംസാരിച്ച 50ലധികം ആളുകൾക്കാണ് ഒരേ റിസൾട്ട് കണ്ടെത്തിയതെന്നും രംഗനാഥൻ നൽകിയ പരാതിയിൽ പരാമർശിച്ചിരുന്നു. 

എന്നാൽ അഞ്ജാൻ പാത്തിൽ നിന്നും നൽകിയ റിസൾട്ട് മിക്കതും ഒന്നാണ് എന്ന വാദം ലാബ് മാർക്കറ്റിങ് ഡയറക്ടർ ഗൌരവ് ഖന്ന നിഷേധിച്ചു. ഒരു പോലീസുകാരനോ മെഡിക്കൽ പരിജ്ഞാനം ഇല്ലാത്ത ഒരാളോ ഇപ്രകാരം വാദമുയർത്തുന്നതിൽ പ്രതികരിക്കാനാവില്ലെന്നാണ് ഖന്ന വാദിച്ചത്.

 

എൻ എ ബി എൽ അക്രിഡേഷനോടെയാണ് നിലവിൽ ഈ ലാബ് 14 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നത് എന്നാണ് ഇവരുടെ വാദം. പ്രശ്നം രൂക്ഷമായതോടെ പ്രതിഷേധമുയർത്തിയ ഏകദേശം 40ലധികം ആളുകളുടെ പണം പോലീസിൻറെ സാന്നിധ്യത്തിൽ ലാബ് അധികൃതർ തിരികെ നൽകിയിരുന്നു. അതേസമയം രക്തം പുനഃപരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡിലേക്ക് അന്നു തന്നെ അയച്ചിരുന്നു.

ഇപ്രകാരം പരാതി നിലനിൽക്കുന്ന സ്ഥാപനമാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലായി ലാബുകൾ വാടകയ്ക്ക് എടുത്ത ശേഷം ആളുകളെ പറ്റിക്കുന്ന തട്ടിപ്പുമായി മുന്നോട്ടു പോവുന്നത്. കൃത്യമായി യാതൊരു വിധത്തിലുള്ള ഉറപ്പുമില്ലാത്ത ഈ ലാബിൻറെ സേവനങ്ങളെക്കുറിച്ച് കേരളത്തിൽ വന്ന പത്രപരസ്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഫാക്ട് ഇൻക്വസ്റ്റ് വാർത്ത പുറത്തു വിട്ടിരുന്നു. അതിനു പുറകെയാണ് ഇപ്പോൾ ഇത് നേരത്തെ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

 

Content Highlights: Complaint against Aanjan Path Lab had already filed earlier because of some patients have the copycat results.