ആകാശഗംഗ 2; ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ആകാശഗംഗ 2 വിലെ രമ്യ കൃഷ്ണൻ അഭിനയിച്ച ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മന്ത്രവാദത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കുന്ന “തീ തുടികളുയരെ ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിച്ചിരിക്കുന്നത് പിന്നണി ഗായിക സിത്താരയാണ്. സംഗീതം ചെയ്തിരിക്കുന്നത് ബിജിപാൽ. വിഭിന്നമായ പശ്ചാത്തലത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം രമ്യ കൃഷ്ണൻ മലയാളത്തിൽ അഭിനയിക്കുന്നത് ചിത്രമാണ് ആകാശഗംഗ 2.

20 വർഷങ്ങൾക്കു ശേഷമാണ് ആകാശഗംഗ വെള്ളിത്തിരയിൽ എത്തുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 1 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ വിനയൻറെ മകൻ വിഷ്ണു വിനയ് ആണ് നായകനായി എത്തുന്നത്. ആദ്യ ആകാശ ഗംഗയിലെ നായികാ ദിവ്യ ഉണ്ണിയുടെ മകളായാണ് നായിക എത്തുന്നത്. ആദ്യ സിനിയമയിലെ നായകൻ റിയാസും ആകാശഗംഗ 2വിൽ അഭിയനിക്കുന്നുണ്ട്.

Content Highlights: Akasha Ganga 2 movie; new video song released.