അമിത പുകവലി ചര്‍മ്മത്തിൻറെ പ്രായം ഇരട്ടിയാക്കുമെന്ന് പഠനങ്ങൾ

heavy-smoking-makes-smoker-look-older-study

അമിത പുകവലി ഒരു വ്യക്തിയുടെ യഥാർത്ഥ പ്രായത്തേക്കാൾ പ്രായം കൂടുതൽ തോന്നിപ്പിക്കുവാൻ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ. ബ്രിസ്റ്റോളിലെ ലൂയിസ് മിലാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ്  അമിത പുകവലി ചർമ്മത്തിന്‍റെ പ്രായം ഇരട്ടിയാക്കുമെന്ന് കണ്ടെത്തിയത്. പ്ലോസ് ജനറ്റിക്സ് ജേർണലാണ് പഠനം പുറത്തുവിട്ടത്. 

പുകയിലയുടെ അമിതോപയോഗം ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനറ്റിക്സ് ജേർണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിൽ പുകവലിക്കാത്തവരും മറ്റൊന്നിൽ പുകവലിച്ചിരുന്നവരും എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 

1800  പേരിൽ നടത്തിയ പഠനങ്ങളിൽ അമിതമായി പുകവലിക്കുന്ന ആളുകളുടെ ശരീരങ്ങളിൽ ജനിതകപരമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉള്ള  പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിപ്പിക്കുന്നതായും ഒപ്പം ശ്വാസകോശ പ്രവർത്തനങ്ങൾ തകരാറിലാകുന്നതായും ത്വക്കിലെ ക്യാൻസറിന് കാരണമാകുന്നതായും കണ്ടെത്തി. ഒരു വ്യക്തി എങ്ങനെയാണ് അമിതമായി പുകവലിക്കുന്നതെന്നും അതെങ്ങനെ പ്രായം വർധിച്ചതായി തോന്നിപ്പിക്കുന്നതെന്നും അറിയുന്നതിനായി ആയിരത്തോളം വ്യത്യസ്തരായ ആളുകൾക്കിടയിലും ഗവേഷകർ പഠനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here