”തലൈവി” സിനിമ തടയണമെന്നാവശ്യപ്പെട്ട് ദീപ ജയകുമാർ ഹൈക്കോടതിയിൽ

Thalaivi-movie

 മുൻ തമിഴ്നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ  നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമാക്കഥയാക്കരുതെന്നവശ്യപ്പെട്ട്  ജയലളിതയുടെ സഹോദരന്റെ മകൾ ദീപ ജയകുമാർ ഹൈക്കോടതിയെ സമീപിച്ചു .’തലൈവി ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി മദ്രാസ് ഹൈക്കോടതിയിലാണ് ദീപ ഹർജി നൽകിയിരിക്കുന്നത്. സംവിധായകൻ എ. എൽ. വിജയ്, വിഷ്ണുവർധൻ ,ഗൗതം മേനോൻ എന്നിവർക്കെതിരെയാണ് ഹർജി. 

ഹിന്ദിയിൽ ചിത്രത്തിന് ജയ എന്നാണ് പേര് നൽകിയിട്ടുള്ളത്. തങ്ങളുടെ അനുവാദം ഇല്ലാതെ ചിത്രം നിർമ്മിക്കുന്നതിൽ നിന്നും തടയണമെന്നും ജയലളിതയുടെ ജീവിതം സിനിമ ആകുമ്പോൾ സ്വാഭാവികമായും കുടുംബാംഗങ്ങളെ കുറിച്ചും പരാമർശിക്കേണ്ടി വരുമെന്നും ഇത് ഞങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദീപ ജയകുമാറിന്റെ വാദം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്നതിനിടെയാണ്  പുതിയ വിവാദം. ചിത്രത്തിൽ ജയലളിതയായി വെള്ളിത്തിരയിൽ എത്തുന്നത് ബോളിവുഡ് നടി കങ്കണ റണാവത്‌ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here