“41” പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

41 Movie poster

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങാക്കി ലാല്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രം നാല്‍പ്പത്തിയൊന്നിൻറെ  പോസ്റ്റർ  പുറത്തുവിട്ടു. കണ്ണൂരില്‍ ചിത്രീകരണം നടന്ന നാല്‍പ്പത്തിയൊന്നിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്. എസ്.കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

സിഗ്‌നേച്ചര്‍ സ്‌ററുഡിയോസ്, എല്‍.ജെ ഫിലിംസ് എന്നിവയുടെ ബാനറില്‍ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ശരണ്‍ജിത്ത്, ധന്യ എസ്, സുരേഷ് കൃഷ്ണ, കോട്ടയം പ്രദീപ്‌, വിജിലേഷ് കാരയാട്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ്  പ്രധാന കഥാപാത്രങ്ങള്‍. 

LEAVE A REPLY

Please enter your comment!
Please enter your name here