ഗോവ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇനി കൊങ്കിണി സിനിമകളും  

international-film-festival-of-india-iffi-2019

ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍  ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണി സിനിമകൾ പ്രദര്‍ശിപ്പിക്കും. ഇത്തവണ നാല് സ്‌ക്രീനുകള്‍ കൂടി സര്‍ക്കാര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍നിന്നുമായി 190 ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 

ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണമന്ത്രി ജാവഡേക്കര്‍ അറിയിച്ചു. നടന്‍ രജനീകാന്തിനുള്ള ‘ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി ‘ പുരസ്‌കാരവും  ചലച്ചിത്രോത്സവത്തില്‍ വച്ച് നല്‍കപ്പെടും. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന പതിനൊന്ന് സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here