ഇന്ത്യന്‍ തീരത്തേയ്ക്ക് മഹ ചുഴലിക്കാറ്റ് ഇന്ന് എത്തും; ഇടുക്കിയില്‍ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് ദിശമാറി ഒമാന്‍ തീരത്തുനിന്നു ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട്. ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിൻറെ സഞ്ചാരം.

ഗുജറാത്ത് തീരത്ത് എത്തുമ്പോൾ കാറ്റിൻറെ വേഗത കുറയുമെങ്കിലും മണിക്കൂറിൽ 60 കിലോമീറ്ററെങ്കിലും വേഗത ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ വിലയിരുത്തൽ.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് ന്യൂനമര്‍ദവും ചുഴലിക്കാറ്റായി രൂപംകൊളളാൻ സാധ്യതയുണ്ട്. അതോടൊപ്പം മഴയും ശക്തി പ്രാപിച്ചേക്കാം. കനത്ത മഴക്ക് സാധ്യതയള്ളതിനാൽ ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Content Highlights: Maha tornado in Indian coasts; the chance for heavy rain.

LEAVE A REPLY

Please enter your comment!
Please enter your name here