ടിക്‌ടോക്ക് താരങ്ങള്‍ പധാന കഥാപാത്രങ്ങളാകുന്ന ‘തല്ലുമ്പിടി ‘ ; ട്രെയിലര്‍

ടിക്‌ടോക്ക് താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന തല്ലുമ്പിടി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫുക്രു, റാഫി എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. കൂടാതെ പതിനഞ്ചോളം ടിക്‌ടോക്ക് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് സോഷ്യല്‍ മീഡിയ താരങ്ങള്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്ത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷിനൂബ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ സുമേഷ് പരമേശ്വരന്‍ സംഗീതവും അജീഷ് ദാസന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ ഗാനരചനയും നിര്‍വഹിക്കുന്നു.
Content Highlight ; Thallumpidi trailer released

LEAVE A REPLY

Please enter your comment!
Please enter your name here