വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണം; കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി

വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂലിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തന്നെ സന്ദർശിച്ചപ്പോൾ കുട്ടികളുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ ആവശ്യം അറിയിച്ചിരുന്നു. കേസിൽ കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിൽ സർക്കാരിന് ഏകപക്ഷീയ നിലപാട് സാദ്ധ്യമല്ല. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്റി പറഞ്ഞു.

നേരത്തേ അവതരിപ്പിച്ച കാര്യമായതിനാൽ വാളയാർ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. സി.പി.എം അംഗം കൂടിയായ ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ കേസ് അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു വി.ടി. ബൽറാമിന്റെ നോട്ടീസ്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലെത്തി മുദ്റാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് വാക്കൗട്ട് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here