ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ 

insomnia-symptoms-linked-to-cardiovascular-diseases-study

ഉറക്കമില്ലായ്മ പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ. ന്യൂറോളജി ജേര്‍ണലാണ് പഠനം പ്രസിദ്ധികരിച്ചത്. ഉറക്ക കുറവോ, ഉറക്കമില്ലായ്മയോ ഉള്ളവരെ കണ്ടെത്തി തുടക്കത്തിലെ തന്നെ ചികിത്സിച്ചാൽ ഒരു പരിധിവരെ ഹൃദയ സംബദ്ധമായ രോഗങ്ങൾ കുറക്കാന്‍ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ബേയ്ജിങ്ങിലെ പെക്കിങ് സർവകലാശാലയിലെ ഗവേഷകരുടെ നേത്യത്വത്തിലാണ് പഠനം നടത്തിയത്. 

ചൈനയില്‍ ഏകദേശം 51 വയസ്സ് പ്രായം വരുന്ന ഹൃദ്രോഗങ്ങൾ  വന്നിട്ടില്ലാത്ത 487200 ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇതില്‍ 11 ശതമാനം ആളുകള്‍ക്ക്  ഉറക്കമില്ലായ്മയും 10 ശതമാനം ആളുകള്‍ രാവിലെ വളരെ നേരത്തെ ഉണരുന്നതായും 2 ശതമാനം ആളുകള്‍ക്ക് ഉറക്കക്കുറവ് കാരണം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതായും കണ്ടെത്തി. എന്നാല്‍ ഇവരില്‍ ആർക്കും ഇൻസോംനിയയുടെ എല്ലാ ലക്ഷണങ്ങളും ഉള്ളതായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നുള്ള 10 വര്‍ഷത്തെ നിരീക്ഷണത്തിനൊടുവിൽ ഉറക്കമില്ലായ്മയുടെ ലക്ഷണം കാണിച്ച 130,032 ആളുകളിൽ ഹൃദ്രോഗ സംബദ്ധമായ രോഗങ്ങൾ കണ്ടെത്തി. ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ  ഉള്ള ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ രോഗങ്ങള്‍ പിടിപെടുവാന്‍ സാധ്യത കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

Content Highlights; Insomnia leads to stroke, Heart attack and other cardiovascular diseases claim new study 

LEAVE A REPLY

Please enter your comment!
Please enter your name here