ദളിത് വിഭാഗക്കാരോട് മോശമായി പെരുമാറരുതെന്ന് മധ്യപ്രദേശ് പോലീസിന് ഡിജിപിയുടെ നിര്‍ദേശം

madhya-pradesh-cops-instructed-to-not-misbehave-with-dalits-tribals

കസറ്റഡിയിലെടുക്കുന്ന ദളിത് വിഭാഗക്കാരോട് മോശമായി പെരുമാറരുതെന്ന് മധ്യപ്രദേശ് ഡിജിപി വികെ സിങ്. 2019 ആഗസ്റ്റിൽ അലിരാജ്പൂരിലെ നാന്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ കസറ്റഡിയിലെടുത്ത അഞ്ച് ദളിത് യുവാക്കളെ പോലീസ് അതിക്രൂരമായി മര്‍ദ്ധിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവം പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനില്‍ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസുകാര്‍ക്ക് ഇത്തരമൊരു നിര്‍ദേശം  സർക്കുലറിലൂടെ നല്‍കിയത്. 

കസറ്റഡിയിലെടുക്കുന്ന ദളിത് വിഭാഗക്കാരോട് മോശമായി പെരുമാറുകയോ മര്‍ദ്ദിക്കുകയോ ചെയ്യരുതെന്നും വ്യക്തമായ കാരണമില്ലാതെ അറസറ്റ് ചെയ്യരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനില്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ബാല ബച്ചൻ പറഞ്ഞു. എന്നാല്‍ ഈ സര്‍ക്കുലറിനോട് യോജിക്കാന്‍ കഴിയിയില്ലയെന്നും ഇത് സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ളതാണെന്നും ബിജെപി വിമര്‍ശിച്ചു. 

Content highlights; Madhya Pradhesh cops were instructed by DGP that do not misbehave to Dalit tribes