ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി; സേന എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശിവസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി പറഞ്ഞു. ഗഡ്കരി മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ അഭ്യൂഹം ഉയര്‍ന്നപ്പോള്‍ താന്‍ ഡല്‍ഹിയില്‍ തന്നെ നില്‍ക്കുമെന്നും മഹാരാഷ്ട്രയിലേക്കു പോകില്ലെന്നും ഗഡ്കരി പ്രതികരിച്ചു. 105 സീറ്റുകള്‍ ഉളള സാഹചര്യത്തില്‍ ആര്‍എസ്എസ് ഇടപെടില്ല. പാര്‍ട്ടിയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം തളളിയ ഫഡ്‌നാവിസിതിരെ കടുത്ത അതൃപ്തിയാണ് സേന നേതൃത്വത്തിനുളളത്.ഗഡ്കരിയെ മുഖ്യമന്ത്രിയാക്കി സേനയെ അനുനയിപ്പിക്കണമെന്ന വാദവും ബിജെപിയിന്‍ ഉയര്‍ന്നിരുന്നു. ബിജെപി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് ശിവസേനാ എംപി സഞ്ജയ് റാവുത്ത് പറഞ്ഞു.

എന്നാല്‍ മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്കു സമീപം ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എംഎല്‍എമാരെ മാറ്റാന്‍ നീക്കമുളളതായി സൂചനയുണ്ട്. സേനയ്ക്ക് 56 എംഎല്‍എമാരാണുളളത്. സേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ചേരുന്നില്ല എന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കി.

Content Highlight;Maharashtra government formation

LEAVE A REPLY

Please enter your comment!
Please enter your name here