തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം; ഐ.പി.എസ് ഉദ്യോഗസ്ഥയുടെ തോക്ക് തട്ടിയെടുത്തു

ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സംഘര്‍ഷത്തിനിടെ അഭിഭാഷകര്‍ യൂണിഫോമിൽ കൂട്ടത്തോടെ ആക്രമണം നടത്തി. ആക്രമണത്തിനിടെ യൂണിഫോമിലുണ്ടായിരുന്ന വനിത ഐ പി എസ് ഓഫീസറുടെ സർവീസ് തോക്ക് കവർന്നെടുത്തതായും റിപ്പോർട്ട് . സംഘർഷത്തിനിടയിൽ പോലീസുകാർ സ്വയം മുറിയിൽ കയറി വാതിൽ അടച്ച ദൃശ്യങ്ങളും പുറത്തു വന്നു . അഭിഭാഷകര്‍ പോലീസുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു. 9 എംഎം സര്‍വീസ് പിസ്റ്റളാണ് തട്ടിയെടുത്തത്. ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ക്കിങ്ങുയായി ബന്ധപ്പെട്ട പ്രശ്‌നമാണ് കോടതി പരിസരത്ത് തര്‍ക്കവും ഏറ്റുമുട്ടലുണ്ടായത്. തെറ്റായ സ്ഥലത്ത് മൂന്ന് അഭിഭാഷകരുടെ കാര്‍ പാർക്ക് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസ് ഓഫീസർമാരിൽ രണ്ടുപേർക്ക് സസ്‌പെൻഷനും രണ്ടുപേർക്ക് സ്ഥലംമാറ്റവും നല്‍കാന്‍ ഉത്തരവിട്ടിരുന്നു . ഇത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു . ഇതോടെ പോലീസുകാര്‍ തെരുവിലിറങ്ങി സമരം തുടങ്ങി.

Hightlight; Woman Officer Who has alleged assault by Lawyers

LEAVE A REPLY

Please enter your comment!
Please enter your name here