അടിപൊളിലുക്കില്‍ വേണാട് എക്‌സ്പ്രസ്; പുത്തന്‍ എല്‍എച്ച്ബി കോച്ചുമായി യാത്ര തുടങ്ങി

പുതിയ സൗകര്യവുളള പുത്തന്‍ കോച്ചുകളാണ് വേണാട് എക്‌സ്‌പ്രെസ്സില്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഓടുന്ന വേണാട്, എല്‍എച്ച്ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ പ്ലഗ് പോയിന്റെ, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് പുതിയ സംവിധാനങ്ങള്‍. എല്‍ഇഡി ബോര്‍ഡുകളുടെ സഹായത്തില്‍ എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്ന് അറിയിക്കാനുളള ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റകളാണ് സജ്ജമാക്കുന്നത്. ആദ്യമായി ര്‍മനിയിലെ അല്‍സ്റ്റോം കമ്പനി നിര്‍മ്മിക്കുന്ന എല്‍എച്ച്ബി കോച്ചുകളാണ് റെയില്‍വേ ഉപയോഗിച്ചത്. 2000ലാണ് ജനശതാബ്ദി എക്‌സപ്രസുകള്‍ക്കു വേണ്ടി കോച്ചുകള്‍ റെയില്‍വേ വാങ്ങിയത്.പിന്നീട് ഈ സാങ്കേതിക വിദ്യാ  കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ ഫാക്ടറിയില്‍ നിര്‍മിച്ചു തുടങ്ങി. 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ എല്‍എച്ച്ബി കോച്ചുകള്‍ ഓടിക്കാമെന്ന് കണ്ടെത്തിട്ടുണ്ട് .
Highlight; Linke Holfmann Busch (LHB) coaches for Venad Express

LEAVE A REPLY

Please enter your comment!
Please enter your name here