‘എന്‍ രാമഴയില്‍’; അനൂപ് മേനോന്റെ ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

അനൂപ് മേനോന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന കിങ് ഫിഷിലെ ‘എന്‍ രാമഴയില്‍ ‘ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. മമ്മുട്ടിയും,മോഹന്‍ലാലും ഇരുവരുടേയും ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനൂപ് മേനോനാണ്. സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗ.

ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും രതീഷ് വേഗയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ് ഫിഷ്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ്. അനൂപ് മേനോനും ഒരു സുപ്രാധാന കഥാപാത്രമായെത്തുന്ന കിങ് ഫിഷില്‍ ദിവ്യ എസ് പിള്ള, ദുര്‍ഗ്ഗ, നന്ദു, നിരഞ്ജന അനൂപ് എന്നിവരും അണിനിരക്കുന്നുണ്ട്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here