സ്വകാര്യ ബസ് പണിമുടക്ക്; ഈ മാസം 22 മുതൽ

സ്വകാര്യബസുകൾ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ മാസ൦ 22 മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി തീരുമാനമറിച്ചത്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതുമൂല൦ ബസ് ചാർജ് വർധന അനിവാര്യമായ സാഹചര്യത്തിലാണ് പണിമുടക്ക് ആഹ്വാനം ചെയ്‌തത്‌.

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ബസുടമകളുടെ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനത്തെ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം നൽകിയത്.

Highlight: private buses in kerala to launch token strike on november 22 for fare hike.

LEAVE A REPLY

Please enter your comment!
Please enter your name here