ഇറാഖിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ: ഏഴ് മരണം

ഇറാഖിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബാഗ്‌ദാദിലും ബർസയിൽ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ട്രൈഗീസ് നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളിലും മറ്റു പ്രദേശങ്ങളിലും തമ്പടിച്ച പ്രക്ഷോഭകാരികളെ ബാഗ്‌ദാദിൽ നിന്നും ഒഴിപ്പിക്കാനായിരുന്നു സുരക്ഷാ സേനയുടെ നടപടി.

താഹിർ സ്വക്യറിൽ പ്രക്ഷോഭകാരികൾക്കെതിരെ ഇറാഖ് സൈന്യം വെടിവെപ്പ് നടത്തുകയും ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്‌തു. പോലീസ് നടപടിയെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും നാലാമൻ ടിയർഗ്യാസ് ഷെല്ലിൻറെ കഷ്‌ണം തലച്ചോറിൽ തറച്ചുമാണ് മരിച്ചത്.

ബർസയിൽ പ്രവിശ്യ സർക്കാർ ആസ്ഥാനത്ത് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ നടന്ന പോലീസ് നടപടിക്കിടെ മൂന്ന് പേരുകൂടി കൊല്ലപ്പെട്ടു. ഇറാഖിൽ ഒക്ടോബറിൽ പ്രക്ഷോഭങ്ങൾ തുടങ്ങിയ ശേഷം ഏകദേശം 260 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.

അമേരിക്കൻ അധിനിവേശത്തിന് ശേഷമാണ്, ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കരുത്താർജ്ജിക്കുന്നത്. ഒക്ടോബറിൽ തുടങ്ങിയ ഈ ജനകീയ പ്രക്ഷോഭം പ്രധാനമന്ത്രി ആദൽ അബ്‍ദുൽ മഹ്ദി രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

തൊഴിലില്ലായ്‌മ, അഴിമതി, സർക്കാരിന് മേലുള്ള ഇറാന്‍റെ സ്വാധീനം എന്നിവയാണ് ജനകീയ പ്രക്ഷോഭത്തിന് കാരണം.

Content Highlight: Domestic violence in Iraq