കാലിഫോർണിയയിൽ ബീച്ചിലേക്ക് പ്രവേശനമില്ല.

കാലിഫോർണിയയിൽ ബീച്ചിൻറെ ഒരു ഭാഗത്ത് സൂചിയുൾപ്പടെയുള്ള ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബീച്ചിൻറെ ഒരു ഭാഗം അടച്ചു. ഞായറാഴ്ച്ച രാവിലെ പ്രാദേശിക സമയം 11.30 ഓടെ ആയിരുന്നു സംഭവം.

ലോസ് ആഞ്ചലസിലെ വെനീസ് പിയറിൻറെ തെക്കുഭാഗത്തുള്ള തീരത്ത് നിറയെ ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ലൈഫ് ഗാർഡുകൾ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മാലിന്യം കണ്ടതിനെതുടർന്ന്​ ബീച്ച്​ അടച്ചു പൂട്ടുകയായിരുന്നു.

സൂചിയുൾപ്പെടെയുള്ള ഈ ആശുപത്രി മാലിന്യങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിനു പിന്നിൽ മറ്റെന്തെങ്കിലും വസ്‌തുതകൾ ഉണ്ടോ എന്നറിയാൻ ഇതിൻറെ ഉറവിടം തേടി തീരത്തെ ലൈഫ് ഗാർഡുകൾ കരയിലും കടലിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Highlight: california; no access to the beach.

LEAVE A REPLY

Please enter your comment!
Please enter your name here