സിയാല്‍ വൈദ്യുതി വില്‍പന; കണ്ണൂരിലും

കണ്ണൂരില്‍ വൈദ്യുതി വില്‍പന ലക്ഷ്യമിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍). കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എതുകുടുക്ക ഗ്രാമത്തിലാണ് 12 മെഗവാട്ടിന്റെ പുതിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നത്. സിയാലിന്റെ ഊര്‍ജോത്പാദന ്ഉപകമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സിന്റെ നേതൃത്വത്തിലാണ് 22 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി ആരംഭിക്കുന്നത്.

6 മാസം കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാനാണു സിയാലിന്റെ പദ്ധതി. ഈ പദ്ധതിലുടെ സിയാലിന്റെ ഉല്‍പാദനശേഷി 52 മെഗാവാട്ട് ആയി ഉയരും. പദ്ധതി നടത്തിപ്പിനുളള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. 5 വര്‍ഷത്തേക്കുളള ടെന്‍ഡറുകളാണ് ക്ഷണിച്ചിരിക്കുന്നത് അതില്‍ താല്‍പര്യമുളളവര്‍ക്ക് രണ്ടു ടെന്‍ഡറിലും പങ്കെടുക്കാം. ഈ പദ്ധതിലുടെ ലഭിക്കുന്ന വൈദ്യുതി മുഴുവന്‍ കെഎസ്ഇബിക്ക് ഗ്രിഡ് വഴി നല്‍കാനാണ് സിയാൽ തീരുമാനം.