മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘ വണ്‍ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ പുറത്തിറങ്ങി

One movie

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വണ്‍ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പോസ്‌ററര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ ‘ കടയ്ക്കല്‍ ചന്ദ്രന്‍ ‘ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തിരുവനന്തപൂരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ മമ്മൂട്ടി  മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ്‌യാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സാണ്. സംഗീതം ചെയ്യുന്നത് ഗോപി സുന്ദര്‍ ആണ്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. 

Content highlight; Mammoty’s new movie ‘One’ first look poster released

LEAVE A REPLY

Please enter your comment!
Please enter your name here