അപൂർവ സൗഹൃദം; റഷ്യൻ സഫാരി പാർക്കിലെ ധൈര്യശാലിയായ ആട് ഓർമ്മയായി.

റഷ്യയിലെ വ്ലാഡിവോസ്‌റ്റോക്‌ നഗരത്തിലെ സഫാരി പാർക്കിലെ അന്തേവാസികളായിരുന്ന അമൂർ കടുവയും തിമൂർ ആടും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു. സൈബീരിയൻ കടുവയും റഷ്യൻ ആടായ തിമൂറും തമ്മിലുളള അപൂർവ സൗഹൃദം ആദ്യമേ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. 5 വയസ്സോളം പ്രായമുള്ള തിമൂർ കുറച്ചു കാലമായി അസുഖ ബാധിതനായിരുന്നു. രോഗം മൂർച്ഛിച്ച് നവംബർ അഞ്ചിനാണ് ജീവൻ വെടിഞ്ഞത്. അമൂറുമായുള്ള വഴക്കിനെ തുടർന്ന് ഇരുവരെയും രണ്ടിടത്താണ് പാർപ്പിച്ചിരുന്നത്. അമൂറിൻറെ മൃതദേഹം എല്ലാവിധ ബഹുമതികളോടും കൂടി സംസ്‌ക്കരിച്ചതായി മേൽനോട്ടം വഹിച്ച എൽവിറ ഗോലോവിന വ്യക്തമാക്കി. Image result for russian goat named timur

2015ൽ അമൂർ എന്ന കടുവയുടെ ഭക്ഷണമായാണ് തിമൂറെന്ന ആടിനെ കൊണ്ടുവന്നത്. എന്നാൽ പേടിയൊന്നുമില്ലാതെ അമൂറിൻറെ സുഹൃത്തായി മാറി. പിന്നീട് ഒരുമിച്ചായിരുന്നു ഇരുവരുടേയും ഭക്ഷണവും ഉറക്കവും കളിയുമെല്ലാം. ഇരയെ സുഹൃത്താക്കിയതോടെ അമ്പരന്നത് മൃഗശാല അധികൃതരാണ്. രണ്ടാഴ്‌ച കൂടുമ്പോഴാണ് മൃഗശാല അധികൃതർ അമൂർ കടുവയ്ക്ക് ജീവനോടെ വലിയ ഇരകളെ നൽകിയിരുന്നത്.

തൻറെ ജീവന്‍ നഷ്ടപ്പെടാൻ പോകുകയാണെന്ന യാതൊരു ധാരണയുമില്ലാതെയാണ് അന്ന് തിമൂര്‍ കടുവക്കൂട്ടിലേക്കെത്തിയതെന്നും, ജീവിതത്തിൽ ആദ്യമായി കണ്ട കടുവയെ കണ്ട് പേടിപോലും തിമൂറിന് തോന്നിയിലെന്നാണ് മൃഗശാലയുടെ ചുമതലയുള്ള ദിമിത്രി മെസെൻസേവ് പറഞ്ഞത്.Related image

ആദ്യകാലങ്ങളിൽ പ്രഭാതസവാരിയോടെയാണ് ഇരുവരുടെയും ദിനം ആരംഭിക്കുന്നത്. ഇതിനിടയിൽ ആട് പലപ്പോഴും കടുവയുടെ പുറകിൽ നിന്ന് ഇടിക്കുകയും ചെയ്‌തിരുന്നു.ഇടക്ക് ഇരുവരും തലകൊണ്ടിടിച്ചും പരസ്‌പരം കളിച്ചിരുന്നു. എന്നാൽ ഇതൊന്നും ഗുരുതരമായ വഴക്കിലെത്തിയിരുന്നില്ല. വഴക്കിന്തീ വ്രതയേറിയത് വർഷങ്ങൾ പിന്നിട്ടപ്പോഴാണ്. കടുവയുടെ സൗഹൃദം തിമൂറിനെ ധിക്കാരിയാക്കി. അങ്ങനെയൊരു വഴക്കിനിടയിലാണ് തിമൂറിന് പരിക്കേറ്റത്. ക്ഷമ നശിച്ച അമൂർ കടുവ തിമൂറിനെ തിരിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. അന്നുമുതൽ ഇരുവരുടെയും വാസം രണ്ടിടത്തായിരുന്നു.

നിരവധി ചികിത്സകൾ നൽകിയിട്ടും അമൂറിൻറെ ആരോഗ്യസ്ഥിതി പഴയത്തിലേക്ക് തിരിച്ചെത്തിയില്ല.അൽപ്പം മുടന്തുണ്ടായെങ്കിലും പാർക്ക് അധികൃതരുടെ പ്രിയപ്പെട്ടവനായിരുന്നു. തിമൂറിന്റെ ഓർമയ്ക്കായി സഫാരി പാർക്കിൽ ഒരു വെങ്കല പ്രതിമ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. തിമൂറിന്റെ വേർപാട് വേദനാജനകമാണെന്നും എല്ലാവരുടെയും ഓർമകളിൽ തിമൂർ എന്നും ജീവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Highlight: Russian goat Timur & it’s unusual story with tiger.

LEAVE A REPLY

Please enter your comment!
Please enter your name here