മൂന്ന് പുതിയ നിറങ്ങളിലായി റോയൽ എൻഫീൽഡ് ഹിമാലയൻ 

royal enfield himalayan

ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിൽ പുതിയ മോഡൽ അവതരിപ്പിച്ചു കൊണ്ട് ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങളിലായാണ് ഹിമാലയൻ പുതിയ മോഡൽ എത്തുന്നത്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. നിറങ്ങള്‍ അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പുതിയ ബൈക്കിനില്ല. പകരം 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കും ഈ എഞ്ചിനിൽ ഉൾപ്പെടുത്തും.  

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്. ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവൽ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണുള്ളത്. 

Highlight; royal Enfield Himalayan updated

LEAVE A REPLY

Please enter your comment!
Please enter your name here