60 സാറ്റലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ച് സ്പേസ് എക്സ് ; ഇനി ലോകത്ത് എവിടെയും അതിവേഗ ഇന്റര്‍നെറ്റ് 

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് 60 സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിയില്‍ നിന്നും 280 കിലോമീറ്റര്‍ ഉയരത്തിലാണ് സാറ്റലൈറ്റുകള്‍ എത്തിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണിത്. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. 2027 ആകുമ്പോഴേക്കും 12000 സാറ്റലൈറ്റുകളെ വിക്ഷേപിക്കാനാണ് സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ അടുത്ത പദ്ധതി. കാലാവധി കഴിയുമ്പോള്‍ സാറ്റലൈറ്റുകള്‍ സ്വയം തകരുന്ന സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

നേരത്തെയും ഒരുപാടു സാറ്റലൈറ്റുകള്‍ സ്‌പേസ് എക്‌സ് ഒറ്റത്തവണത്തെ വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 64 സാറ്റലൈറ്റുകളാണ് ബഹിരാകാശത്തെത്തിച്ചത്.

Content Highlight; SpaceX launches 60 mini-satellites for cheaper global internet

LEAVE A REPLY

Please enter your comment!
Please enter your name here