ക്യാപ്റ്റന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതകഥയുമായി സൂര്യ; “സൂരരൈ പൊട്രു” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

surarai potru

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും എയര്‍ ഡക്കാൻറെ സ്ഥാപകനുമായ ക്യാപ്റ്റന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രം ‘സൂരരൈ പൊട്രു’വിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യയാണ് നായകൻ. ജി ആര്‍ ഗോപിനാഥ് ആയിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. സുധ കൊങ്കാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Image result for “Soorarai Pottru

ചിത്രത്തില്‍ നായികയാകുന്നത് അപര്‍ണ്ണ ബാലമുരളിയാണ്. മലയാളി താരം ഉര്‍വ്വശ്ശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. അടുത്ത വര്‍ഷം ജനുവരി 10 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സൂര്യ പ്രൊഡക്ഷൻസിൻറെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

 

Content highlight; Biopic of captain G.R Gopinathan, Surya’s new movie “Soorarai Pottru” first look poster released 

LEAVE A REPLY

Please enter your comment!
Please enter your name here