നെല്ലിയാമ്പതിയിൽ 108 വേഴാമ്പലുകളെ കണ്ടെത്തി

hornbills

നെല്ലിയാമ്പതിയിൽ 108 വേഴാമ്പലുകളെ കണ്ടെത്തി.വനം വകുപ്പിൻറെയും കേരള ഫോറസ്റ്റ് ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, വിവിധ പ്രകൃതി സംരക്ഷണ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ 40 അംഗങ്ങളടങ്ങിയ സംഘം നടത്തിയ വേഴാമ്പൽപ്പക്ഷി സർവേയിലാണ് വിവിധയിനത്തിലുള്ള 108 വേഴാമ്പലുകളെ കണ്ടെത്തിയത്.

വന്യജീവി സംരക്ഷണ പട്ടികയിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെടുന്നതും ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയതുമായ മലമുഴക്കി വേഴാമ്പൽ, നാട്ടുവേഴാമ്പൽ, കോഴി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, തുടങ്ങിയവയെയാണ് കണ്ടെത്തിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

മനുഷ്യരുടെ അനാവശ്യ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് വേഴാമ്പൽ പക്ഷിയുടെ ആവാസവ്യവസ്ഥ തകർക്കുന്നതെന്ന് സർവേക്ക് നേതൃത്വം നൽകിയ കോഴിക്കോട് ഫാറൂഖ് കോളേജിൽ പക്ഷിഗവേഷണം നടത്തുന്ന കാർത്തിക ചന്ദ്രൻ വെളിപ്പെടുത്തി.

Content highlights: 108 species of hornbills were found in Nelliyampathy

LEAVE A REPLY

Please enter your comment!
Please enter your name here