അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ‘24 ഡെയ്സ്’ നാളെ തിയേറ്ററുകളിലേക്ക്

24 days

പുതുമുഖ സംവിധായകൻ ശ്രീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം 24 ഡെയ്സ് നാളെ മുതൽ തിയറ്ററുകളിലേക്ക്. അന്തര്‍-ദേശീയ തലങ്ങളിൽ നിരവധി പ്രാവശ്യം പുരസ്കാരങ്ങള്‍ക്ക് അർഹത നേടിയ ചിത്രമാണ് 24 ഡെയ്സ്. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തില്‍ 24 ദിവസം കൊണ്ട് ഉണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്. കൂടെ കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള യാത്രയും.image.png

കടലും കപ്പലും സിനിമയും ജീവ വായുപോലെ കൊണ്ടു നടന്ന രണ്ട് ചെറുപ്പക്കാരുടെ സ്വപ്ന സാഫല്യമാണ് ഈ സിനിമ. സിനിമയുടെ സംവിധായകനും നിര്‍മാതാവും മര്‍ച്ചൻ്റ് നേവിയില്‍ ഉദ്യോഗസ്ഥരാണ്. കപ്പലില്‍ നിന്ന് ഇറങ്ങുന്ന ഇടവേളകളില്‍ കരയില്‍ വെച്ച് നേരിട്ടും അല്ലാത്തപ്പോള്‍ കടലില്‍വെച്ച് മെയില്‍ വഴിയും പൂര്‍ത്തിയാക്കിയെടുത്ത ഒരു സിനിമാ മോഹത്തിൻ്റെ കഥ കൂടി പറയാനുണ്ട് 24 ഡെയ്സിന്. നിർമ്മാതാവ് കൂടിയായ ആദിത് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: aadith sreekanth movie 24 days released

LEAVE A REPLY

Please enter your comment!
Please enter your name here