ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം; സേന ജാഗ്രതയിൽ

chinese involvement in idis

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യമുണ്ടെന്ന് അറിയിച്ചുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. നാവിക സേനാ മേധാവി കരംബീര്‍ സിംഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാവിക സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിമാന വാഹിനി കപ്പലുകളാണ് ചൈന ഈ മേഖലയില്‍ വിന്യസിക്കുന്നത്. ജനുവരി ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വിമാന വാഹിനി കപ്പലുകള്‍ വിന്യസിച്ചേക്കും എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനീസ് മാരീടൈം സ്റ്റാറ്റര്‍ജി എന്ന പ്രഭാഷണത്തിനിടെ ചീഫ് ഓഫ് സതേണ്‍ നേവല്‍ കമാൻ്റ് വൈസ് അഡ്മിറല്‍ എകെ ചൗളയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നേവല്‍ വിഭാഗം 1985 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക വിന്യാസവും പെട്രോളിംഗും നടത്താറുണ്ട്. എന്നാല്‍ 2008 മുതല്‍ ഇത് ശക്തമാക്കിയെന്നും കരംബീര്‍ സിംഗ് പറഞ്ഞു. കടല്‍കൊള്ളക്കാരുടെ നടപടി എന്ന നിലയിലാണ് ചൈന ഇത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യ ശക്തമായി നിരീക്ഷിക്കുകയാണെന്നും നാവിക സേനാ മേധാവി അറിയിച്ചു.

2012 ല്‍ ഇത്തരത്തില്‍ ആണവ അന്തര്‍വാഹിനികള്‍ ഈ പ്രദേശത്ത് ചൈന വിന്യസിച്ചിരുന്നു. ഇതിന് പുറമേ കപ്പലുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ചോര്‍ത്തുക, കടല്‍ത്തട്ടിൻറെ തന്ത്രപ്രധാന മാപ്പുകള്‍ തയ്യാറാക്കുക എന്നീ നീക്കങ്ങളും ചൈന നടത്തുന്നുണ്ട്.

Content highlight: Chinese involvement in the Indian Ocean