ഗൗതമൻറെ രഥത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

നവാഗതനായ ആനന്ദ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് നീരജ് മാധവ് നായകനായെത്തുന്ന ചിത്രം ഗൗതമൻറെ രഥത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവരാണ് ട്രെയിലർ റിലീസ് ചെയ്തത്.

പൈപ്പിൻചുവട്ടിലെ പ്രണയം എ‌ന്ന ചിത്രത്തിന് ശേഷം നീരജ് നായകനായി എത്തുന്ന ചിത്രമാണിത്.  ഒരു കുടുംബത്തിലേക്ക് എത്തുന്ന കാറും അതിനെ കാത്തിരിക്കുന്ന ഗൗതമനും കൂട്ടരുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക.

കിച്ചാപ്പൂസ് എൻ്റർടൈന്മെൻ്റ്സിൻറെ ബാനറിൽ ബാനറിൽ കെ ജി അനിൽകുമാറും പൂനം റഹീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റിങ് അപ്പു ഭട്ടതിരി, സംഗീതം അങ്കിത് മേനോൻ, ക്രിയേറ്റീവ് ഡയറക്ടർ ബേസിൽ ജോസഫ് എന്നിവരാണ് അണിയറ പ്രവർത്തകർ.

Content highlights: gauthamante radham official trailer released

LEAVE A REPLY

Please enter your comment!
Please enter your name here