തമിഴ് ചിത്രം സണ്ടക്കാരിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിമലും ശ്രിയ ശരണും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് സണ്ടക്കാരി. ചിത്രത്തിൻറെ ട്രെയിലര്‍ റിലീസ് ചെയ്തു. ജീത്തു ജോസഫിൻറെ സംവിധാനത്തില്‍ ദിലീപും മമ്ത മോഹന്‍ദാസും മുഖ്യ വേഷങ്ങളില്‍ എത്തിയ മൈ ബോസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിൻറെ തമിഴ് റീമേക്ക് ആണ് സണ്ടക്കാരി.

ആർ മധേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സത്യന്‍, പ്രഭു, കെ.ആര്‍ വിജയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും

Content highlights: tamil movie sandakkari trailer released