പി.വി അൻവറിന്റെ തടയണ പൊളിക്കണമെന്ന്​ ഹെെക്കോടതി

പി.വി. അന്‍വറി​​െൻറ ഭാര്യാപിതാവി​​െൻറ പേരിലുള്ള തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി.വെള്ളം തുറന്നു വിട്ടതുകൊണ്ടു മാത്രം കാര്യമില്ല. ഇനി അങ്ങനെ ഒരു തടയണ അവിടെ ഉണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിൽ നിന്നു പാഠം പഠിച്ചില്ലേയെന്ന് കോടതി ചോദിച്ചു. ഈ മാസം 30നുള്ളിൽ തടയണ പൊളിച്ചു നീക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ അൻവറി​​െൻറ ഉടമസ്ഥതയിലുള്ള തടയണയിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു.