ആസിഡ് അക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഉയരെ’. പാര്‍വതി തിരുവോത്ത് പല്ലവി രവീന്ദ്രന്‍ എന്ന ആസിഡ് അക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി തന്റെ കഥാപാത്രത്തെ സമ്പൂര്‍ണമാക്കിയിരുന്നു ചിത്രത്തില്‍. ഇപ്പോള്‍ സിനിമയില്‍ പാര്‍വതിയുടെ മേക്കോവര്‍ കാണിക്കുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.
ബെംഗളുരുവില്‍ ഉള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രശസ്ത പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ടീമാണ് സിനിമയില്‍ പല്ലവി രവീന്ദ്രനെ പ്രേക്ഷകരിലേക്കെത്തിച്ചത്. ദിവസവും നാലു മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. വീഡിയോ പുറത്തു വന്നതോടെ നിരവധി പേരാണ് പാര്‍വതിയുടെ കഥാപാത്രത്തോടുള്ള ആത്മാര്‍ത്ഥതയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടെത്തിയിരിക്കുന്നത്.