ഫ്ളോറിഡ: ‘എനിക്ക് അയാളുടെ കണ്ണുകളില്‍ നോക്കി നില്‍ക്കണം’, അമേരിക്കന്‍ വംശജയായ ലിസ നോളന് തന്നെ പതിനേഴാം വയസില്‍ പീഡിപ്പിച്ച ആളുടെ വധശിക്ഷക്ക് ആത്മാഭിമാനത്തോടെ സാക്ഷ്യം വഹിച്ചു. ഫ്ളോറിടയിലെ കുപ്രസിദ്ധ കൊലപാതകിയായ ബോബി ജോ ലോങിന്റെ വധശിക്ഷയാണ് ലിസ് നോളന് നേരില്‍ കണ്ടത്.
‘എനിക്ക് അവന്റെ കണ്ണുകളില്‍ തന്നെ നോക്കണം, അവനെ വധശിക്ഷയ്ക്ക് കൊണ്ടുവരുമ്പോൾ കാണുന്ന അദ്യത്തെ ആള് ഞാനായിരിക്കണം, ദൗര്‍ഭാഗ്യവശാല്‍ അവന് കണ്ണ് തുറന്നില്ല’ ലിസ് നോളന് പറഞ്ഞു. സാക്ഷികളുടെ മുറിയിലിരിക്കുമ്പോള്‍ ജോ ലോങ് തന്നെ നോക്കണമെന്നാണ് ലിസ് ആഗ്രഹിച്ചത്. എന്നാല്‍ കണ്ണുകള്‍ അടച്ചുകൊണ്ട് വന്നാണ് അയാള്‍ മരണത്തിന് കീഴ്പ്പെട്ടത്. 6.55 യോടു കൂടി ജോ ലോങിന്റെ മരണം രേഖപ്പെടുത്തി. വര്‍ഷങ്ങളായി പേറി നടത്തിരുന്ന അപമാനത്തെ ഇറക്കിവെച്ച് ലിസ് കരഞ്ഞുകൊണ്ട് മുറിവിട്ടു.
പത്തിലധികം സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ബോബി ജോ ലോങ്. ഫ്ളോറിഡയിലെ പള്ളിയുടെ പുറത്ത് വെച്ചാണ് ലിസിനെ ജോ ലോങ് തോക്ക് കാണിച്ച് തട്ടികോണ്ടു പോയി പീഡിപ്പിക്കുന്നത്. പോലീസിന് ജോ ലോങിനെ കണ്ടെത്താന്‍ ലിസ് തെളിവുകള്‍ ഉണ്ടാക്കി. ആര്‍ത്തവ രക്തം കാറിന്റെ സീറ്റില്‍ പുരട്ടി തെളിവുകള്‍ സ്വയം സൃഷ്ടിച്ചു. പോലീസിന് കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോ ലോങിനെ അറസ്റ്റ് ചെയ്യുകയും മറ്റ് കൊലപാതകങ്ങള്‍ കൂടി പരിഗണിച്ച് 28 വര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു.
വധശിക്ഷക്കു മുമ്പ് ജോ ലോങിനെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തട്ടികൊണ്ടുപോകാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ നന്ദി പറയുവായിരുന്നുവെന്നും എന്റെ സ്ഥാനത്ത് വേറൊരു പതിനെട്ടു വയസുകാരി കുട്ടി ആയിരുന്നെങ്കില്‍ ആ സാഹചര്യം നേരിടാന്‍ കഴിയില്ലെന്നും ലിസ് മാധ്യമങ്ങളോട് പറഞ്ഞു. ജോ ലോങിന്റെ വധശിക്ഷയുടെ സമയത്ത് അയാള്‍ കൊല ചെയ്ത പത്ത് സ്ത്രീകളുടെ ചിത്രമടങ്ങുന്ന വസ്ത്രം ധരിച്ച ഒരാളും എത്തിയിരുന്നു.