ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞു നല്‍കിയതിന് പാക്കിസ്ഥാനില്‍ വ്യാപക ആക്രമം: ഹിന്ദു ഡോക്ടറെ അറസ്റ്റ് ചെയ്തു

ഇസ്ളാമാബാദ്: ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞു നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യാപക അക്രമം. ഹിന്ദു വംശജനും വെറ്ററിനറി ഡോക്ടറുമായ രമേശ് കുമാര്‍ എന്നയാളെ മതനിന്ദാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിയിലെ ഇമാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഖുര്‍ ആന്‍ പേജ് കീറുകയും മരുന്ന് പൊതിഞ്ഞു നല്‍കിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

ഇതിന് പിന്നാലെ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായിട്ടുണ്ട്്. സംഘര്‍ഷത്തെ തുടര്‍ന്ന് ഡോക്ടറെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഫുലാദ്യോന്‍ പട്ടണത്തില്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സൗത്ത് സിന്ധും കറാച്ചിയും ഹിന്ദു ന്യൂനപക്ഷം കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. മതനിന്ദ കുറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു.

ഹിന്ദുക്കളാോണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക കണക്കുപ്രകാരം 75ലക്ഷമാണ് പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ. 1987നും 2016നും ഇടയില്‍ ഇതില്‍ 1472 പേര്‍ക്കെതിരെയാണ് മതനിന്ദ കുറ്റം ചുമത്തിയത്.