പാരീസ്: മനുഷ്യന്റെ ഉത്ഭവത്തേക്കുറിച്ചും ഭാഷയേക്കുറിച്ചുമുള്ള പഠനങ്ങള്‍ കുരങ്ങുകളില്‍ വര്‍ഷങ്ങളായി നടത്തുന്ന കാലഘട്ടത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടുത്തം. 3.5 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആഫ്രിക്കന്‍ പ്രവിശ്യകളില്‍ കാണപ്പെട്ടിരുന്ന വെര്‍വെറ്റ് ഗ്രീന്‍ കുരങ്ങുകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശബ്ദകോശം വ്യത്യസ്തപ്പെടുന്നതായി കണ്ടെത്തി. ക്ലോറോസീബസ് ഇനത്തില്‍ പെടുന്ന രണ്ട് സ്പീഷിസ് കുരങ്ങുകളിലാണ് അപകടകരമായ സാഹചര്യത്തില്‍ വ്യത്യസ്തമായ ശബ്ദകോശം പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയത്.
കുരങ്ങുകളുടെ പ്രധാന ശത്രുക്കളായ പുലി, പാമ്പ്, പരുന്ത് എന്നിവയെ കാണുമ്പോള്‍ മൂന്ന് വ്യത്യസ്തമായ ശബ്ദം വെര്‍വെറ്റ് കുരങ്ങുകള്‍ പുറപ്പെടുവിക്കുന്നു. പുലിയെ കാണുമ്പോള്‍ മരത്തില്‍ കയറുകയും പാമ്പിനെ കാണുമ്പോള്‍ ചലനരഹിതമായി നില്‍ക്കുകയും പരുന്തിന്റെ ശബ്ദം എവിടെനിന്നാണ് വരുന്നതെന്നറിയാന്‍ ആകാശത്തില്‍ പരതുകയും ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത. ഈ മൂന്നു സാഹചര്യത്തിലും മൂന്ന് വ്യത്യസ്തമായ ശബ്ദങ്ങളാണ് പുറപ്പെടുവിക്കുന്നത്. എവിടെനിന്നാണ് ഇത്തരം വ്യത്യസ്തമായ സ്വരങ്ങളുടെ ഉത്ഭവം എന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിലാണ് ഗവേഷകര്‍.
വെര്‍വറ്റ ഇനത്തില്‍ പെടുന്ന ഗ്രീന്‍ കുരങ്ങുകളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശബ്ദമുണ്ടാക്കുന്ന ആണ്‍തേനീച്ചകളെ കുരങ്ങുകളുടെ ഇടയിലേക്ക് കടത്തിവിട്ട് അവരുടെ പ്രതികരണം നീരിക്ഷിക്കാനാണ് ഗവേഷകരുടെ നീക്കം. കുരങ്ങുകളുടെ ഇത്തരം പ്രവര്‍ത്തികളുമായി മനുഷ്യകുഞ്ഞുങ്ങള്‍ക്ക് സമാനത ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.