മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷെയ്ക്ക് ഹസീന ഇത്തവണയും പങ്കെടുക്കില്ല

ധാക്ക: മെയ് 30ന് നടക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പങ്കെടുക്കില്ല. ആ സമയത്ത് ഷെയ്ക്ക് ഹസീന ത്രിരാഷ്ട്ര സന്ദര്‍ശനത്തിലായിരിക്കുമെന്നും ദ ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദ് ചടങ്ങില്‍ പങ്കെടുക്കും. 2014ലും ഷെയ്ക്ക് ഹസീന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നില്ല.

ജപ്പാന്‍, ചൈന, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളാണ് ഷെയ്ക്ക് ഹസീന ഈയാഴ്ച സന്ദര്‍ശിക്കുന്നത്. തിരിച്ച് ബംഗ്ലാദേശിലേക്ക് പോകുംവഴി അവര്‍ അല്‍പസമയം ഡല്‍ഹിയില്‍ ചെലവഴിക്കുകയും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും.