അമേരിക്ക: ഏഴ് ഭൂഖണ്ഡങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ശേഷമാണ് 62 കാരനായ ക്രിസ്റ്റഫര്‍ കുലിഷ് യാത്രയാവുന്നത്. കൊലറാഡോയിലെ അഭിഭാഷകനായ ക്രിസ്റ്റഫര്‍ കുലിഷ് എവറസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സാന്നിധ്യമറിയിച്ചതിന് ശേഷം മരിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.
മൗണ്ട് എവറസ്റ്റില്‍ ഈ വര്‍ഷം 11 പേരാണ് മരിച്ചിട്ടുള്ളത്. ആളുകളുടെ തിരക്ക് കൂടുന്നതുകൊണ്ടാണ് മരണം വര്‍ദ്ധിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം തന്നെ 381 ആളുകള്‍ക്കാണ് നേപ്പാള്‍ ഗവണ്മെന്റ് പര്‍വ്വതാരോഹണത്തിന് അനുമതി കൊടുത്തത്. ഹിമാലയത്തില്‍ തിരക്കുമൂലം ഉണ്ടാവുന്ന ട്രാഫിക് ആളുകളെ കൂടുതല്‍ സമയം കാത്തിരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. അത് ശാരീരീക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. കൂടാതെ ആവശ്യത്തിന് ഗൈഡുകള്‍ ഇല്ലാ എന്നതും പ്രശ്നമായിരിക്കുന്നു.
അഞ്ച് ദശാബ്ദങ്ങളായി കൊടുമുടികള്‍ കയറുന്ന ആളാണ് ക്രിസ്റ്റഫര്‍ കുലിഷ്. മൗണ്ട് എവറസ്റ്റിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കണമെന്നതായിരുന്നു ക്രിസ്റ്റഫറിന്റെ ആഗ്രഹം. അതിനെ തുടര്‍ന്നാണ് സെവന് സമ്മിറ്റ് ക്ലബ് എന്ന പേരുള്ള ഗ്രൂപ്പില്‍ ചേര്‍ന്ന് യാത്ര ആരംഭിച്ചത്. ഏറ്റവും ഉയര്‍ന്ന കൊടുമിടിയിലെ അവസാന സൂര്യാസ്തമയം കണ്ടിട്ടാണ് ക്രിസ്റ്റഫര്‍ കുലിഷ് വിടവാങ്ങിയത് എന്നതില്‍ അഭിമാനിക്കുന്നു എന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു.