ചെന്നൈ: സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സൗകര്യവുമായി ചെന്നൈ സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി. ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ചാണ് പുതിയ സൗകര്യം നടപ്പിലാക്കിയത്.
അഞ്ചു രൂപ നല്‍കി മെഷീനില്‍ നിന്നും സ്ത്രീകള്‍ക്ക് നാപ്കിന്‍ എടുക്കാവുന്ന സൗകര്യമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി വി സരോജയും ആരോഗ്യ മന്ത്രി സി വിജയഭാസ്‌കറും ചേര്‍ന്നാണ് മെഷീന്‍ സമര്‍പ്പിച്ചത്.
‘സൗജന്യമായി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏകദേശം 60 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്’ ആരോഗ്യ മന്ത്രി സി വിജയഭാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള പണ്ടു നിലനിന്നിരുന്ന വിവിധ ആചാരങ്ങളേയും വിശ്വാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.