രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ നിന്നും കുമ്മനം രാജശേഖരനും ബിജെപി നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചതായി സൂചന. ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം ഇന്ന് ഡല്‍ഹിയിലെത്തും. പുതിയ മന്ത്രിസഭയില്‍ മന്ത്രിമാര്‍ ആരൊക്കെയെന്ന സംശയം നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നും മന്ത്രിയുണ്ടാകുമെന്ന സൂചന ലഭിച്ചിരുന്നു. കുമ്മനത്തിനു പുറമെ അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.
എന്നാൽ മന്ത്രിയാവുന്നതിനോട് താത്പര്യമില്ലെന്നും പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം മോദി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്വാല്‍ ധര്‍മേന്ദ്ര പ്രധാര്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രി സഭയില്‍ തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മോദി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് സൂചന. അരുണ്‍ ജെയ്റ്റ്ലി മന്തിസഭയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജെയ്റ്റ്ലിലെ മന്തിസഭയിലേക്ക് എത്തിക്കുന്നതിന് മോദി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.